വയോജനങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുന്നതിനുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന കലോത്സവം സായന്തനം- 2026 ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ
വാർഷിക പദ്ധതി 2026-27

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒരു സാമ്പത്തിക വർഷത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ, ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, സേവന പ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്ത് ഉൾപ്പെടുത്തുന്ന പ്രധാന വികസന രേഖയാണ് വാർഷിക പദ്ധതി. ജനങ്ങളുടെ ആവശ്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും പരിഗണിച്ച് ജനപങ്കാളിത്തത്തോടെയും വിവിധ വികസന മേഖലകൾക്ക് മുൻഗണന നൽകിയും പദ്ധതികൾ തയ്യാറാക്കുന്നു. സർക്കാർ മാർഗനിർദ്ദേശങ്ങൾക്കും ലഭ്യമായ വിഭവങ്ങൾക്കും അനുസൃതമായി പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് വകയിരുത്തുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുന്നതിലൂടെ തദ്ദേശീയ വികസനവും ജനക്ഷേമവും ഉറപ്പാക്കുകയാണ് വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യം.