വാർഷികധനകാര്യ പത്രിക 2025-26
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ വരുമാനം, ചെലവ്, ആസ്തി, ബാധ്യതകൾ, വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച ഫണ്ടുകൾ എന്നിവയുടെ സമഗ്രമായ സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന രേഖയാണ് വാർഷിക ധനകാര്യ പ്രസ്താവന.
സർക്കാർ ഗ്രാന്റുകൾ, തനത് വരുമാനം, വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകൾ, മറ്റ് വരുമാന സ്രോതസ്സുകൾ എന്നിവയോടൊപ്പം വികസന പ്രവർത്തനങ്ങൾ, ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ–വിദ്യാഭ്യാസം, കാർഷികം, കുടിവെള്ളം, ശുചിത്വം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ നടത്തിയ ചെലവുകളുടെ വിശദാംശങ്ങളും ഇതിൽ രേഖപ്പെടുത്തുന്നു.