വയോജനങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തവും മാനസിക ഉല്ലാസവും വർധിപ്പിക്കുന്നതിനുമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന കലോത്സവം സായന്തനം- 2026 ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ
ഓഡിറ്റ് റിപ്പോർട്ട് 2023-24

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ, വരവ്–ചെലവ് കണക്കുകൾ, ഫണ്ടുകളുടെ വിനിയോഗം, പദ്ധതികളുടെ നടത്തിപ്പ്, ആസ്തി–ബാധ്യതകൾ എന്നിവ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ശരിയായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സംവിധാനമാണ് ഓഡിറ്റ്. സാമ്പത്തിക സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ കണ്ടെത്തി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും ഓഡിറ്റ് സഹായിക്കുന്നു. കൂടാതെ, ഓഡിറ്റ് റിപ്പോർട്ടിലൂടെ സ്ഥാപനത്തിന്റെ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങളുടെ സ്ഥിതിയും കണ്ടെത്തലുകളും നിർദേശങ്ങളും രേഖപ്പെടുത്തുന്നു.