ഇത് നിർമ്മാണത്തിനുള്ള ഒരു വെബ്സൈറ്റ് ആണ്.ഇതിന്റെ ഉള്ളടക്കം അപൂർണമാണ്.
പരിസ്ഥിതി ദിനാഘോഷം -2026

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രശ്മി രഞ്ജിത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഓർമ്മമരങ്ങൾ നട്ടു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബി. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീമതി ഇന്ദു എസ്., ശ്രീമതി മെഹറുന്നിസ ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ബിന്ദു ചങ്കൂരേത്ത്, ശ്രീമതി അസൂറാ അർത്തിയിൽ, ശ്രീ നിഖിൽ മനോഹർ, ശ്രീ അരവിന്ദ് എം., കുമാരി അമൃതപ്രിയ ബി.എസ്., ശ്രീമതി രാഖി പ്രവീൺ, ശ്രീ പി.സി. കോശി വൈദ്യൻ, പോരുവഴി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി അശ്വതി, എ ഡി എ ശ്രീമതി നസിയ ഷെരീഫ്, ജോയിന്റ് ബി.ഡി.ഒ. ശ്രീ രവിവർമ്മ കുമാർ, ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ, കൃഷിശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രശ്മി രഞ്ജിത് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കൃഷിശ്രീ സെന്ററിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ സ്ഥാപിക്കുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം-2026